സമൂഹമാധ്യമങ്ങളിൽ നടൻ കൈലാഷിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സിനിമാതാരങ്ങൾ. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷന് സി’ എന്ന ചിത്രത്തിലെ കൈലാഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ പരിഹസിച്ച് ട്രോളുകള്‍ പ്രചരിച്ചത്. സംവിധായകരായ വിനോദ് ഗുരുവായൂർ, അരുൺഗോപി, മാർത്താണ്ഡൻ, നടന്മാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവരാണ് ട്രോളുകളെ വിമർശിച്ച് രംഗത്തുവന്നത്.ക്യാപ്റ്റന്‍ അഭിനവായിട്ടാണ് ചിത്രത്തില്‍ കൈലാഷ് അഭിനയിക്കുന്നത്.ജീവിക്കാന്‍ വേണ്ടിയാണ് കൈലാഷ് കഷ്ടപ്പെടുന്നതെന്നും സാധാരണക്കാരനായ നടനാണെന്നും ‘മിഷന് സി’യുടെ സംവിധായകൻ വിനോദ് ഗുരുവായൂർ ഫേസ്ബുക്കില്‍ കുറിച്ചു.കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ പോലും വിളിക്കില്ല.ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും വിനോദ് കുറിച്ചു.
