പാങ്ങോട് : ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. ബുധൻ വൈകിട്ട് വീടിനു സമീപത്തുള്ള വലിയ ആഞ്ഞിലിമരം കടപുഴകി വീടിനു മുകളിലേക്കു വീണ് മൈലമൂട് കുണ്ടാട് ഉതിരച്ചിറ അമൽ നിവാസിൽ തങ്കപ്പൻ(55)നാണ് പരുക്കേറ്റത്. വീട്ടിൽ ഈയാളെ കൂടാതെ ഭാര്യ സുകേശിനി, മകൻ അമൽ എന്നിവരും ഉണ്ടായിരുന്നു. മരം വീണ് മേൽക്കൂര തകർന്ന് ഓടിന്റെയും തടിയുടെയും കഷണങ്ങൾ തെറിച്ചാണ് തങ്കപ്പനു തലയ്ക്കു പരുക്കേറ്റത്.
