നന്ദിയോട് ചൂടലിൽ ഇടിമിന്നലിനെ തുടർന്ന് പടക്കനിർമ്മാ ണ ശാല കത്തി രണ്ടുപേർ മരിക്കാനിടയായ അപകട സ്ഥലത്ത് വാമനപുരം യു.ഡി.എഫ് സ്ഥാനാർഥി ആനാട് ജയൻ സന്ദർശനം നടത്തി.
അപകടത്തിൽ മരിച്ച സുശീല, സൈലസ് എന്നിവരുടെ വീടുകളിൽ എത്തി ബന്ധുക്കളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിൽ ആയിരുന്ന പടക്ക നിർമ്മാണ ശാല ഉടമസ്ഥൻ
സൈലസ് (60)ഇന്നലെ രാത്രിയോടെയാണ്
മരണപ്പെട്ടത്. ഇയാൾക്ക് തൊണ്ണൂറു ശതമാനത്തോളം പൊള്ളൽ ഏറ്റിരിന്നു.
അപകടത്തിൽ തൊഴിലാളി സുശീല(56)നേരത്തെ മരണപ്പെട്ടിരുന്നു . ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
