തിരുവനന്തപുരം ആര്യനാട് കുളപ്പട പുളിമൂട്ടിൽ വീട്ടിൽ അജയകുമാർ എന്ന 52കാരന്റെ മൃതദേഹമാണ് രാവിലെയോടെ ഉഴമലയ്ക്കൽ ഏലിയാവൂർ കടവിനു സമീപം നാട്ടുകാർ കണ്ടെത്തിയത് ഈയടുത്ത് അടുത്ത ബന്ധു വായ പ്രദീപിന്റെ മരണത്തെത്തുടർന്ന് അജയകുമാർ അസ്വസ്ഥനായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി അജയ് കുമാറിനെ കാണ്മാനില്ലയിരുന്നു തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കരമനയാറ്റിൽ കണ്ടെത്തിയത് ആര്യനാട് സിഐ മഹേഷ് കുമാർ എസ് ഐ ഗിരീശൻ എ എസ്ഐ ബിജു എസ് നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റ് എന്നിവരും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്
