സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ അധിക്ഷേപം നേരിടുന്ന നടന് കൈലാഷിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന് സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് പരിഹാസങ്ങള്‍ ശക്തമായത്.സംവിധായകരായ അരുണ്‍ ഗോപി, മാര്‍ത്താണ്ഡന്‍ നടന്മാരായ അപ്പാനി ശരത്, നന്ദന് ഉണ്ണി എന്നിവര്‍ കൈലാഷിനെ പിന്തുണച്ച് രംഗത്ത് വന്നു.
