ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ കൊവിഡ് ബാധിച്ച് 2 പേർ മരിച്ചു. നഗരത്തിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.
നഗരസഭ പാലസ് വാർഡ് 24 ൽ കുന്നുവാരം ശാന്താ ഭവനിൽ സരസ്വതി അമ്മ (90) ആണ് രോഗം ബാധിച്ച് മരിച്ചത്. കുടുംബത്തിലെ മറ്റ് 4 അംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു ചെയർപേഴ്സൻ നടത്തിയ അടിയന്തിര ഇടപെടലിന്റെ ഭാഗമായി വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്ന് ജീവനക്കാരെത്തി സ്രവ പരിശോധന നടത്തി രോഗം മൂർച്ചിച്ചതിനെ തുടർന്ന് 28 ന് പുലർച്ചെ 1.30 ന് സ്വവസതിയിൽ വച്ച് ഇവർ മരണപ്പെട്ടു.
നഗരസഭ പച്ചക്കുളം വാർഡ് 27 ൽ മൃഗാശുപത്രിക്ക് സമീപം ധന്യ നിവാസിൽ മോഹനൻ നായർ (67) കൊവിഡ് ബാധിച്ച് മരിച്ചു. രോഗലക്ഷണം ഉണ്ടായതിനാൽ ഈ മാസം 26 ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് 27 രാത്രി 10.25 ന് ഇയാളുടെ മരണം സംഭവിക്കുകയായിരുന്നു.
