ബാലരാമപുരം∙ 45 വയസ്സ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷൻ മെഗാ ഡ്രൈവ് ബാലരാമപുരത്ത് തുടങ്ങി ഗ്രാമപ്പഞ്ചായത്തു തല വാക്സിനേഷൻ വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ആദ്യ ഡോസ് സ്വീകരിച്ചു lഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എസ്.രജിത് കുമാർ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ.ആർ.എം.ബിജു.ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശശികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വിനോദ് കുമാർ, ആരോഗ്യ പ്രവർത്തകരായ രേഖ, റിജിമോൾ, റിജോ ജെസീന എന്നിവർ നേതൃത്വം നൽകി.പത്ത് ദിവസത്തിനുള്ളിൽ പഞ്ചായത്തിലെ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ എടുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ ഒന്നാണ് ബാലരാമപുരം.
താഴെ പറയുന്ന ക്രമത്തിലായിരിക്കും, വിതരണം. ഏപ്രിൽ 13ന് 3, 4 വാർഡുകൾ, പ്രോഗ്രസീവ് ലൈബ്രറി, പാറക്കുപാറക്കുഴി. 14 ന് 19, 20, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ബാലരാമപുരം.15ന് 5,6, കുടുംബാരോഗ്യ കേന്ദ്രം, ബാലരാമപുരം. 16ന് 7, 8,15, അഗസ്ത്യർ സ്വാമി കല്യാണമണ്ഡപം, 17ന് 9,10,ഗവ.യു.പി എസ് പുതിച്ചൽ, പ്ലാവിള. 18ന് 17, 18, എസ്എൻഡിപി ഹാൾ, ഐത്തിയൂർ.19ന് 11,12, എംസി എച്ച്എസ്എസ് കോട്ടുകാൽകോണം. 20ന് വാർഡ് 13, ലൂഥറൻ എൽപിഎസ്, അന്തിയൂർ. 14, 16 വാർഡുകളിലത് സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തിൽ നടക്കും.തീയതി പിന്നീട് അറിയിക്കും. വാക്സിൻ സ്വീകരിക്കാനെത്തുന്നവർ ആധാർ കാർഡുകൂടി കൊണ്ടുവരേണ്ടതാണ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിനേഷൻ….
