കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻഷൻ സ്വീകരിക്കാൻ എത്തുന്നവർ ആശങ്ക സൃഷ്ടിക്കുന്നു.യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ വാക്സിനേഷനായി എത്തുന്നവർ കൂട്ടം കൂടുന്നത്.ഇവരെ നിയന്ത്രിക്കുവാൻ ആശുപത്രി അധികൃതരോ പോലീസോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ആശുപത്രി തൂണിലും പരിസരത്തും കടലാസ്സിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്ന പോസ്റ്റർ പതിച്ചതൊഴിച്ചാൽ മറ്റൊരു സുരക്ഷ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
രാജ്യം കോവിഡ് വ്യാപന ഭീതിയിൽ കർഫ്യൂ പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ ചർച്ചകൾ നടത്തുമ്പോൾ നാട്ടുകാരുടെ ആശ്രയ കേന്ദ്രമായ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തന്നെ യാതൊരു നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നില്ല എന്നത് തീർത്തും ഖേദകരം തന്നെയാണ്.

വാക്സിനേഷൻ സ്വീകരിക്കാൻ ഇവിടെ എത്തുവർ തിരിച്ച് ക്വാറൻ്റെയിനിൽ പ്രവേശിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
