ചെളിക്കുഴിയിൽ കുടുങ്ങിയ പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് .രക്ഷപെടുത്തി . . കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മുടപുരം ക്ഷേത്രത്തിനു സമീപം കൊടിക്കകത്ത് വീട്ടിൽ അമൽ ജിതിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചെളിയിൽ പുതഞ്ഞത്. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ മുകുന്ദൻ ഗ്രേഡ്എസ് എഫ് ആർ ഒ അനീഷ്, മനു വി നായർ, ബിനു, സജീവ് ദിനേശ് എന്നിവർ ചേർന്ന സംഘമാണ് പശുവിനെ രക്ഷിച്ചത്. .
