തിരുവനന്തപുരം
റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചണ്ഡിഗഢിലെ മൊഹാലിയിൽ നടത്തിയ ദേശീയ കേഡറ്റ്,സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയിൽനിന്ന് അഞ്ച് പേർക്ക് മെഡൽ. സ്കേറ്റ് ബോർഡിങ് വിഭാഗത്തിലാണ് ജോഷൻ (സ്വർണം), രാഹുൽ, കിരൺ,വിനീഷ് ( മൂവരും വെള്ളി), ശിവൻ (വെങ്കലം) തുടങ്ങിയ സ്കേറ്റിങ് താരങ്ങൾ ജില്ലയ്ക്ക് വേണ്ടി മെഡൽ നേടിയത്. കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിലും ജില്ലയിലെ സ്കേറ്റ് ബോർഡിങ് താരങ്ങൾ മികച്ച വിജയം നേടിയിരുന്നു. മത്സര വിജയികളിൽ നാലുപേരും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്. വിനീത് വിജയൻ മുഖ്യ പരിശീലകനായിട്ടുള്ള കോവളം സ്കേറ്റ് ക്ലബ്ബിലെ അംഗങ്ങളാണ് ഇവർ
