തിരുവനന്തപുരം : നഗരത്തിലെ ആകാശ നടപ്പാത (സ്കൈ വാക്) നിർമാണം 40 മാസത്തിനകം പൂർത്തിയാകും. 200 കോടി രൂപയാണ് ചെലവ് . സാധ്യതാ പഠനം പൂർത്തിയായി. രൂപരേഖയും തയാറാക്കി.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനാണ് നിർമാണം.
രൂപ രേഖയും പ്രാഥമിക സാധ്യതാ പഠനത്തിന്റെയും റിപ്പോർട്ട് കെഎസ്ടിപിക്ക് കൈമാറും.അടുത്തയാഴ്ച കെഎസ്ടിപിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇത് അവതരിപ്പിക്കുക. ഭുവനേശ്വർ ആസ്ഥാനമായുള്ള ആർക്കിടെക്നോ കൺസൽട്ടൻസിസ് പ്രൈവറ്റ് ലിമിറ്റഡാണ് രൂപരേഖ തയാറാക്കിയത്. 6 അടി വീതിയിലും 3.158 കിലോമീറ്റർ നീളവുമാണ് ആകാശ പാതയ്ക്ക്. എംജി റോഡിലെ മീഡിയനു മുകളിലൂടെയാണ് പാത നിർമിക്കുക. പ്രധാന ജംക്ഷനുകളിൽ റോഡിൽ നിന്നു നടപ്പാതയിലേക്കു പ്രവേശിക്കുന്നതിനു പടിക്കെട്ടുകളുണ്ടാകും. സെക്രട്ടേറിയറ്റ്, തമ്പാനൂർ റയിൽവേ സ്റ്റേഷൻ, ചാല മാർക്കറ്റിന്റെ മുൻവശം എന്നീ സ്ഥലങ്ങളാണ് രൂപരേഖ തയാറാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.
