തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. തപാൽ, സർവ്വീസ് വോട്ടുകൾ കൂടി ചേരുമ്പോൾ പോളിംഗ് ശതമാനം 77 കടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് വന്നത് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് വിജയ സാധ്യതയെ ബാധിക്കില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാർട്ടി വോട്ടുകൾ എല്ലാം തന്നെ പെട്ടിയിൽ വീണെന്നും 13 മണ്ഡലങ്ങൾ മറിയുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ഇതാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്ന മണ്ഡലങ്ങൾ.
