നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം ചെയ്തതും പിന്നെ വേർപിരിഞ്ഞതുമായ താരദമ്പതികൾ നിരവധിയായാണ്. എന്നാൽ അവർക്കിടയിൽ മാതൃകാപരമായ കുടുംബജീവിതമാണ് മോഹൻലാലിൻറെത് .
33-)൦ വിവാഹ വാർഷികം ആഘോഷിക്കുകയാണ് മോഹൻലാലും സുചിത്രയും.
മലയാളികളുടെ അഭിമാന താരം മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട് 33 വര്‍ഷം ആയിരിക്കുന്നു.
പതിവ് തെറ്റിക്കാതെ ഇരുവർക്കും ആശംസകള്‍ അറിയിച്ച് ആരാധകരെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഇതേക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്തില്ലെങ്കിലും ആരാധകര്‍ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. 1988 ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെ സിനിമാലോകം ഒന്നടങ്കം മോഹന്‍ലാലിന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിവാഹ വീഡിയോ അടുത്തിടെയും വൈറലായി മാറിയിരുന്നു.
മോഹന്‍ലാലിന്റേത് പ്രണയവിവാഹമായിരുന്നു. അധികമാര്‍ക്കും അറിയാത്ത പ്രണയകഥയാണ് ഇവരുടേത്.
മോഹന്‍ലാല്‍ അഭിനയിച്ച സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് അറിയാതെയൊരു ഇഷ്ടം മനസ്സില്‍ തോന്നിയിരുന്നു. കത്തുകളിലൂടെ ആ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടക്കത്തിലൊന്നും ഈ ഇഷ്ടം മനസ്സിലായെങ്കിലും പിന്നീട് സുചിയുടെ പ്രണയം അറിഞ്ഞിരുന്നുവെന്ന് മുന്‍പ് സുരേഷ് ബാലാജി പറഞ്ഞിരുന്നു.
വിവാഹം വീട്ടുകാര്‍ ആലോച്ചിച്ച് ഉറപ്പിച്ചതായിരുന്നുവെങ്കിലും അതിനിടയില്‍ കടുത്ത പ്രതിസന്ധികളുമുണ്ടായിരുന്നു. കത്തുകളിലൂടെ ഹൃദയം കൈമാറിയ ഇവര്‍ ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചതോടെയാണ് ജാതകം പരിശോധിപ്പിച്ചത്. ഇവരുടെ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്നായിരുന്നു ആദ്യ പ്രവചനം. മറ്റൊരു ജ്യോത്സനെ കണ്ടതോടെ ഈ ആശയക്കുഴപ്പം പരിഹരിക്കുകയായിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു ഇത്.
