തിരുവനന്തപുരം: ക്രഷിങ് ദ കര്‍വ് കര്‍മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷന് വാക്സിന് ക്ഷാമം. തിരുവനന്തപുരത്തും എറണാകുളത്തും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് വാക്സിന് സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കോവീഷീല്‍ഡ് സ്റ്റോക്കില്ല.രണ്ട് ലക്ഷം കോവാക്സിന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നെങ്കിലും തുടര്‍ലഭ്യത സംബന്ധിച്ച് വ്യക്തത. ഇല്ലാത്തതിനാല്‍ ഇത് മെഗാ വാക്സിനേഷന് തത്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. അതിനാല്‍ മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ മുടങ്ങും.
