ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വിഷു ആശംസിച്ചു.
സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായ വിഷു, സമാധാനവും ഐശ്വര്യവും ഒരുമയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ഗവർണർ ആശംസസന്ദേശത്തിൽ പറഞ്ഞു.
രോഗാതുരയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യക്ഷയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.എല്ലാ ഭേദചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തി പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിൻ്റെ രണ്ടാം വരവ് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്നതിനിടെയിലാണ് ഇത്തവണ വിഷു വന്നെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരുതലോടും ജാഗ്രതയോടും വേണം വിഷുവിനെ വരവേൽക്കേണ്ടത്.മഹാമാരിയുടെ ഈ ഇരുണ്ട ദിനങ്ങളിൽ സമൃദ്ധിയുടേയും ഐശ്വര്യത്തിൻ്റെയും പുത്തിരിയുമായി എത്തുന്ന വിഷു പ്രത്യാശയുടെ പുതിയ പുലരി പ്രദാനം ചെയ്യട്ടെയെന്ന് രമേശ് ചെന്നിത്തല ആശംസിച്ചു
