വർക്കല : വർക്കല മുൻസിപ്പാലിറ്റി പരിധിയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുന്നമൂട് പി.വി.സി സദനത്തിൽ ഭാസ്കരൻ നായർ(87) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മകൾക്കും ചെറുമക്കൾക്കുമൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഇവർക്ക് ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വീടിന് അപ്പുറത്ത് താമസിക്കുന്ന മകൻ സതീഷ് ലാലിനും ഭാര്യക്കും ഇവരുടെ മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. സതീഷ് ലാൽ ഒഴികെയുള്ളവർ കോവിഡ് മുക്തരായി. ഇതോടെ വർക്കല മുൻസിപ്പാലിറ്റിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി. ആദ്യഘട്ടത്തിൽ 7 പേരും രണ്ടാം ഘട്ടത്തിൽ 2 പേരുമാണ് കോവിഡ് ബാധയെ തുടർന്ന് മരണപെട്ടത്.
