തിരുവനന്തപുരം : സംസ്ഥാനത്ത് ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവരുടെ ശുദ്ധജല നിരക്ക് 5% കൂട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ പ്രഖ്യാപിച്ച നിരക്കു വർധനയാണ് ഇൗ മാസം 1 മുതൽ വാട്ടർ അതോറിറ്റി അതീവ രഹസ്യമായി പ്രാബല്യത്തിലാക്കിയത്. ഗാർഹിക, ഗാർഹികേതര, വ്യവസായ കണക്ഷനുകൾ, ടാങ്കർ ലോറികൾ , പഞ്ചായത്തുകളുടെ പൊതു ടാപ്പ് കണക്ഷൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന നിരക്കിന്റെ 5% വർധന വരുത്തി.
ഇനി എല്ലാ വർഷവും ഏപ്രിൽ 1 മുതൽ നിരക്കുകൾ 5% വീതം കൂടുമെന്നും ജലവിഭവ വകുപ്പ് അറിയിച്ചു.നിരക്കുകൾ വർധിപ്പിച്ചത് ഉപയോക്താക്കളെ അതോറിറ്റി അറിയിച്ചിട്ടില്ല.അടുത്ത മാസം മുതൽ നൽകുന്ന ബില്ലിലാണ് പുതുക്കിയ നിരക്ക് രേഖപ്പെടുത്തുക.രണ്ടു മാസത്തെ ബിൽ ഒരുമിച്ചാണു നൽകാറുള്ളത്. മാർച്ചിലെ പഴയ നിരക്കും ഏപ്രിലിലെ പുതിയ നിരക്കും ഉൾപ്പെടുത്തിയായിരിക്കും അടുത്തമാസം ലഭിക്കുന്ന ബിൽ
