വെള്ളറട.ഹൃദ് രോഗംമൂലം സൗദി റിയാദിൽ ശുമൈസി കിംഗ് സൗദ് സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം കാരക്കോണം എള്ളുവിള സ്വദേശി കൈവൻ കാല റോഡരികത്ത് വീട്ടിൽ സുകുമാരന്റെയും പരേതയായ ചന്ദ്രികയുടെ മകൻ രമേഷ്കുമാർ 49 ആണ് മരണപ്പെട്ടത് ഏപ്രിൽ 25 ന് മരണപ്പെട്ട രമേശ് കുമാറിന്റെ റ സ്പോൺസറുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടാതെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആശുപത്രി അധികൃതർ അവിടെ മറ്റ് മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയ കെഎംസിസി മലപ്പുറംജില്ല വെൽഫെയർ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു രമേഷ്കുമാറിന്റെ നാട്ടിലെ അഡ്രസ്സും മറ്റുവിവരങ്ങളും ലഭ്യമല്ലാത്തതിനാൽ സോഷ്യൽമീഡിയയുടെ സഹായം തേടിയെങ്കിലും ആഴ്ചകളോളം വാട്സാപ്പ് ഗ്രൂപ്പുകളിൾ കറങ്ങിനടന്ന സന്ദേശം കമലേശ്വരത്തുള്ള എസ് ടി യു ദേശീയ സെക്രട്ടേറിയേറ്റ് അംഗം ജി മാഹീൻ അബൂബക്കറുടെ ശ്രദ്ധയിൽപ്പെടുകയും പനച്ചമൂട്ടിൽ താമസിക്കുന്ന എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി എ സക്കീർ ഹുസൈന് വാട്സ്ആപ്പ് സന്ദേശം അയച്ചുകൊടുക്കുകയും അതനുസരിച്ച് സക്കീർഹുസൈൻന്റെ അന്വേഷണ ഫലമായി രമേശ് കുമാറിന്റെ ബന്ധുക്കളെ കണ്ടെത്തുവാൻ കഴിഞ്ഞു റിയാദ് Kmcc. മലപ്പുറം ജില്ലാ വെൽഫയർ വിംഗ് . ചെയർമാൻ റഫീഖ് പുല്ലൂർ,ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ബീമാപള്ളി നവാസ്, സക്കീർ താഴെക്കാട്, എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ ചെയ്തുവരുന്നു രമേശിന്റെ ഭാര്യ ഉഷാകുമാരി മക്കൾ രഞ്ചിനി, രഞ്ചിത്ത്
