അതിതീവ്രമായിമാറിയ ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരംതൊട്ടു .
മണിക്കുറിൽ 190 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഗുജറാത്തിലും മഹാരാഷ്ട്രയിലും നാശനഷ്ടങ്ങൾ വിതച്ചു . സംസ്ഥാനത്ത് മഴ തുടരുകയാണ് . കനത്ത മഴയിൽ ഗുജറാത്തിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി . വൈദ്യുതലൈനുകൾ പൊട്ടിവീണു , മരങ്ങൾ കടപുഴകി . തിരമേഖലയിൽ ചുവപ്പ് ജാഗ്രത തുടരുകയാണ് . അർധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു . ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി കാലവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട് . ദിയുവിൽ 133 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ തിരമാലകൾ അതിശക്തമായി ഉയർന്നു . കോവിഡെന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിൽ വന്ന ടൗട്ടെ കൊടുങ്കാറ്റ് മുംബൈ നഗരത്തിന് ഇരട്ടപ്രഹരമായി . ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശം വിതച്ചു . പുലർച്ചെ നാലു മണിയോടെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്
