കല്ലമ്പലം ഫയർ സ്റ്റേഷനിൽ പുതുതായി ആരംഭിച്ച സിവിൽ ഡിഫെൻസ് യൂണിറ്റുമായി ചേർന്ന് കോവിഡ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കോവിഡ് മഹാമാരി കാലത്ത് കല്ലമ്പലം ഫയർ സ്റ്റേഷൻ പരിധിയിലെ 7 പഞ്ചായത്തുകളിൽ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിനായി 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ അഡ്വക്കേറ്റ് വി. ജോയ് ഉത്ഘാടനം നിർവഹിച്ചു.

ഇതോടൊപ്പം ഇന്ന് മുതൽ നിലയത്തിലേക്ക് സിവിൽ ഡിഫെൻസ് അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു പള്ളിക്കൽ,നാവായിക്കുളം,മടവൂർ,കിളിമാനൂർ,നഗരൂർ, ഒറ്റൂർ, ചെമ്മരുത്തി, കരവാരം ഗ്രാമ പഞ്ചായത്തുകളിലെ സന്നദ്ധ സേവനം ആഗ്രഹിക്കുന്നവർക്ക് www.kerala.fire.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തിരഞ്ഞെടുപ്പ്, പരിശീലനം എന്നിവ ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം നടത്തുന്നതായിരിക്കുമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.
