കണിയാപുരം : നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റ് അണ്ടൂർക്കോണം പഞ്ചായത്തിനു കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പി. പി. ഇ .കിറ്റ്, തെർമോമീറ്റർ ഒക്സിമീറ്ററുകൾ എന്നിവ വിതരണം നടത്തി. കണിയാപുരം പ്രദേശം കേന്ദ്രീകരിച്ചു സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്മ കണിയാപുരം ചാരിറ്റി ട്രസ്റ്റ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന തരത്തിൽ സർക്കാർ പരിപാടികളിൽ പൊതുജനപങ്കളാളിത്തത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശാർഥം പങ്കെടുക്കുകയായിരുന്നു. അണ്ടൂർക്കോണം പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഹരികുമാർ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ്പ്രസിഡന്റ്, സെക്രട്ടറി പഞ്ചായത്ത് അംഗങ്ങൾ, നന്മ ചാരിറ്റി ട്രസ്റ്റ് പ്രസിഡന്റ് അഷ്റഫ് ചാന്നാങ്കര, രക്ഷാധികാരി ഷജീർ സൈനുലാബ്ദീൻ, സി.ഇ.ഒ അനസ് എം ബഷീർ എന്നിവർ പങ്കെടുത്തു.
