യൂത്ത് കോൺഗ്രസ്സ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ലക്ഷ്യദീപ് ജനതക്ക് മേൽ നടത്തുന്ന കിരാതനടപടിയിൽ പ്രതിക്ഷേധിച്ചു ലക്ഷദ്വീപ് ജനതക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ പോങ്ങനാട് പോസ്റ്റോഫീസിന് മുന്നിൽ പ്രധിക്ഷേധ ധർണ്ണ നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗണേഷ് പുത്തൻവീട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീർ , ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ജയക്കാന്ത് എന്നിവർ സംസാരിച്ചു. നജീം, അഭിജിത്ത്, നിജാസ് എന്നിവർ പങ്കെടുത്തു.
