കോവിഡ് മഹാമാരിയെ നേരിടാൻ വക്കം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സൗജന്യമായി അണുനശീകരണ യന്ത്രം വാങ്ങി നൽകി. വക്കം ഗവ.ഹൈസ്ക്കൂളിന് സമീപം തെക്കെ വിളവീട്ടിൽ ലാൽ മണിയാണ് സൗജന്യമായി വാങ്ങി നൽകിയത്.
കോവിഡ് രോഗബാധിതരുൾപ്പെടെയുള്ള വീടുകളിൽ അവശ്യസാധനങ്ങൾ, ഭക്ഷണങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങി നൽകുന്നതിനു പുറമെ, കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കുമായി അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കുന്നതിന് 5 സ്നേഹവണ്ടികളും ഓടുന്നുണ്ട് .ഇതിനെ പുറമെയാണ് നാളെ മുതൽ അണു നശീകരണ പ്രവർത്തനവുമാരംഭിക്കുന്നത്.
ആറ്റിങ്ങൽ എം.എൽ.എ ഒ .എസ് അംബിക യന്ത്രം ഏറ്റുവാങ്ങി ഡി വൈ എഫ് ഐക്ക് കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വേണുജി, സി പി ഐ (എം) ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗം എം.നൗഷാദ്, വക്കം ഫാർമേഴ്സ്സ്സ് ബാങ്ക് പ്രസിഡൻ്റ് ജെ.സലിം, അക്ബർഷ, ജോസ് ,ഡിവൈഎഫ്ഐ നേതാക്കളായ എ.ആർ.റസൽ, എസ്.സജീവ്, നിഷാൻ വീണ വിശ്വനാഥൻ, ജാസ്മിൻ, അനസ് ,അൻവർ തുടങ്ങിയവർ പങ്കെടുത്തു.
