കേരളത്തിൽ ബിവറേജസ് അടഞ്ഞുതന്നെ;അതിർത്തിയിൽ തമിഴ്നാട് സർക്കാർ ബിവറേജസ് ഔട്ട് ലൈറ്റുകളിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ അധികൃതർ.പാറശ്ശാല: കൊറോണ വ്യാപനമായതോടെ കേരളത്തിൽ ബിവറേജസ് തുറന്ന് പ്രവർത്തിക്കാത്തതിനാൽ അതിർത്തിയിലെ തമിഴ്നാട് ബിവറേജസ് ഔട്ട് ലൈറ്റുകളിൽ വൻ തിരക്ക് തമിഴ്നാട് സർക്കാർ ലോക് ഡൗൺ സമയം നൽകിയിരിക്കുന്നത് രാവിലെ 12 മണി മുതലാണ് ‘ അതു കൊണ്ട് തമിഴ്നാട് ബിവറേജു ഔട്ട് ലെറ്റു കൾ രാവിലെ 8 മണി മുതൽ 12 മണി വരെ പ്രവർത്തിക്കാം ഇക്കാരണത്താൽ രാവിലെ ആറു മണി മുതൽ തന്നെ അതിർത്തിയിലെ തമിഴ്നാട് ബിവറേജിനു മുന്നിൽ കഴിഞ്ഞ ദിവസം വരെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ശനിയാഴ്ച മുതൽ കേരളത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്നു മദ്യം വാങ്ങാൻ എത്തിയവരുടെ എണ്ണവും അധികമായിരുന്നു. . മദ്യം വാങ്ങി റോഡിലൂടെ പോകുന്നവരെ കേരള പോലീസ് പിടികൂടുന്നതിനാൽ ഇപ്പോൾ ഇടവഴികളിലൂടെ നടന്നു ലക്ഷ്യസ്ഥലത്ത് എത്തിയ ശേഷമാണ് ബൈക്കിലും കാറിലുമായി പോകുന്നത് അധികവും .തമിഴ്നാട്ടിൽ നിന്നും മദ്യം വാങ്ങി കേരളത്തിൽ അധിക രൂപയ്ക്ക് വില്പന നടത്താനാണെന്നാണ് വാങ്ങുന്നവർ പറയുന്നത്.കന്നു മാമൂട്, കളിയിക്കാവിള, കുഴിത്തു റെ, കഴുവൻ തിട്ട, മേൽപ്പുറം, മഞ്ഞാലുമൂട്, അരുമന, കടയാലു മൂട്, എന്നീ തമിഴ്നാട് സർക്കാർ മദ്യശാലകളിലാണ് മദ്യം വാങ്ങാൻ കേരളത്തിൽ നിന്നും അതിരാവില എത്തിയവർ. മണി ക്കു റോളം കാത്തു നിന്നു മദ്യം വാങ്ങി പോയത്.സർക്കാർ നിശ്ചിയിട്ടുള്ളതിനേക്കാൾ വില അധികം വാങ്ങിയാണ് മദ്യം വാങ്ങുന്നവർ എന്നാൽ ആവശ്യ സാധനക്കടകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും തമിഴ്നാട് സർക്കാർ ബിവറേജസ് ഔട്ട് ലൈറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് ഒരു നിയന്ത്രണവും നൽകിയിട്ടില്ലായെന്നാണ് ജനങ്ങളുടെ ആക്ഷേപം.
