കോവിഡ് രോഗവ്യാപനം
നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായി
തിരുവനന്തപുരം കോർപ്പറേഷനിലെ
ചന്തവിള, പുന്നയ്ക്കാമുഗൾ, നെട്ടയം,
കൊടുങ്ങന്നൂർ, തിരുമല, കരകുളം
ഗ്രാമപഞ്ചായത്തിലെ കിഴക്കേല, മുടി
ശാസ്താംകോട്, ആറാംകല്ല്, മുക്കോല,
കല്ലയം, കടയ്ക്കാവൂർ
ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ,
വിളയിൽമൂല, ശാസ്താംനട, തിനവിള,
തെക്കുംഭാഗം, നിലയ്ക്കാമുക്ക്,
ഭജനമഠം, മണനാക്ക്, പുളിമാത്ത്
ഗ്രാമപഞ്ചായത്തിലെ പെടിക്കുളം,
പൊരുന്തമൺ, അഴൂർ
ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്,
ചിലമ്പിൽ, പെരുങ്ങുഴി ജംഗ്ഷൻ എന്നീ
പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണായും
തിരുവനന്തപുരം കോർപ്പറേഷനിലെ
വലിയവിള കുന്നംപാറ പ്രദേശം, കാച്ചാണി
മൂന്നാമൂട് പ്രദേശം എന്നിവയെ മൈക്രോ
കണ്ടെയിൻമെന്റ് സോണായും ജില്ലാ
കളക്ടർ ഡോ. നവജ്യോത് ഖാസ
പ്രഖ്യാപിച്ചു.
