പള്ളിക്കൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബ്ലോക്ക് മെമ്പർ പള്ളിക്കൽ നിഹാസിന്റെയും ഐ എൻ ടി യു സി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അവർ ആവശ്യപ്പെട്ടതിൻ പ്രകാരം പി പി ഇ കിറ്റ്, ഗ്ലൗസ്, ഷീൽഡ്, സാനിറ്റൈസർ, എന്നിവ നൽകി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും ബ്ലോക്ക് മെമ്പറും ആയ പള്ളിക്കൽ നിഹാസ് മെഡിക്കൽ ഓഫീസർ ഡോ. ജയറാമിന് നൽകി ഉത്ഘാടനം നിർവഹിച്ചു.ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് നിസാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം, ഐ എൻ ടി യു സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റ്റി. ഐ സാനു, ഐ എൻ ടി യു സി യുവതൊഴിലാളി വിഭാഗം ജില്ലാ സെക്രട്ടറി അനൂപ് പകൽകുറി, കെ എസ യു നേതാവ് സിദ്ധീഖ് പകൽകുറി, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഷിനോദ്, സജീവ് എന്നിവർ പങ്കടുത്തു
