പെരുങ്കടവിള :അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. കുന്നത്തുകാൽ അരുവിയോട് പള്ളിവിള ചരിവുവിള വീട്ടിൽ വർഗീസ് (48)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മെയ് 12നാണ് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. വർഗീസിനെ അയൽവാസിയായ സെബാസ്റ്റ്യൻ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്ഗുരുതരമായി പരുക്കേറ്റ വർഗീസിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വർഗീസ് വീടിനോട് ചേർന്ന് ശവപ്പെട്ടി വിൽക്കുന്നയാളാണ്. ഇത് സംബന്ധിച്ച് അയൽവാസിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പല സമയത്തും കയ്യേറ്റവും ഉണ്ടായി. സംഭവ ദിവസവും വർഗീസും സെബാസ്റ്റ്യനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന സെബാസ്റ്റ്യൻ ആദ്യം പെട്രോളിൽ മുക്കിയ തുണി പന്തമാക്കി കത്തിച്ച് എറിയുകയും പിന്നാലെ പെട്രോൾ ബോംബുകൾ എറിയുകയുമായിരുന്നു.
കഴിഞ്ഞ മൂന്നുദിവസമായി വർഗീസിന്റെ ആരോഗ്യനില വഷളായിരുന്നു. 21 ന് അർധരാത്രിയോടെയാണ് മരിച്ചത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സംഭവ ദിവസം രാവിലെ അടുത്ത തട്ടുകടയിൽ നിന്നും ചായ കുടിച്ച ശേഷം തന്റെ കടയിലെത്തി
സമീപവാസി റിപ്പയറിങ്ങിനായി നൽകിയ ചിരവയുടെ പല്ലുകൾ രാകുന്നതിനിടയിൽ സമീപ
വാസിയായ സെബാസ്റ്റിയൻ വർഗ്ഗീസിൻ്റെ
കടയ്ക്കുള്ളിലേക്ക് ആദ്യം പെട്രോളിൽ മുക്കിയ പന്തം കത്തിച്ച് എറിയുകയും
തുടർന്ന് പെട്രോൾ നിറച്ച ചില്ലുകുപ്പികൾ വലിച്ചറിയുകയുമായിരുന്നുവെന്ന്
ദൃക്സാസാക്ഷികൾ പറയുന്നു.പെട്രോളിൽ മുക്കിയ പന്തത്തിലെ തീജ്വാലകളിൽ വീണ
പെട്രോൾ ബോംബുകൾ പൊട്ടിച്ചിതറുന്ന ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ
ഓടിക്കൂടിയപ്പോൾ അഗ്നിക്കുള്ളിൽ വെന്തുരുകുന്ന വർഗസിനെയാണ് കണ്ടത്.ഉടൻ
തന്നെ നാട്ടുകാർ തന്നെ സ്വകാര്യ വാഹനത്തിൽ നെയ്യാറ്റിൻകര ജില്ലാ
ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ അവിടെനിന്നും
ആംബുലൻസിൽ തിരുവനതപുരം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. സെബാസ്റ്റ്യന്റെ വീടിനുമുന്നിൽ ശവപ്പെട്ടിക്കട നടത്തുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഭിന്നശേഷിക്കാരനായ വർഗീസ് നടത്തിവന്നിരുന്ന കടയ്ക്ക് എതിരെ നിരവധി തവണ സെബാസ്റ്റ്യൻ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയിൽ കഴമ്പില്ലാത്തതിനാല്‍ പഞ്ചായത്ത് നടപടികളെടുത്തില്ല. ഇതിൽ പ്രകോപിതനായാണ്, രാവിലെ വർഗീസ് കടയ്ക്കുള്ളിൽ ഇരിക്കുന്ന സമയത്ത് സെബാസ്റ്റ്യൻ വീടിനുമുകളിൽ നിന്ന് പെട്രോൾ ബോംബ് എറിഞ്ഞത്.ഇരുകാലിനും ചലനശേഷിയില്ലാത്ത വർഗീസ് ഈ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സെബാസ്റ്റ്യനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. നിലവിൽ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലാണ് സെബാസ്റ്റ്യൻ.
