കോഴിക്കോട്: മീഡിയ വൺ ചാനലിന് വീണ്ടും കേന്ദ്ര സർക്കാരിന്റെ സംപ്രേക്ഷണ വിലക്ക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ഡൽഹി വംശീയാതിക്രമ വാർത്തയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം കേന്ദ്ര സർക്കാർ വിലക്കിയിരുന്നു.
മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഉത്തരവിനെതിരേ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശീയീതിക്രമ വാർത്ത സംപ്രേക്ഷണം ചെയ്തതിന് നേരത്തെ കേന്ദ്രസർക്കാർ 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2020 മാർച്ച് 4, 5 തിയതികളിലായിരുന്നു നേരത്തെ വിലക്കേർപ്പെടുത്തിയത്.
