തിരുവല്ല : ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ ഇരവിപേരൂരിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇരവിപേരൂർ കോഴിമല കോയിക്കപ്പറമ്പിൽ വീട്ടിൽ എം.റ്റി രാജുവിന്റെ വീടിനാണ് ഏറെ നാശനഷ്ടം സംഭവിച്ചത്. വീടിന്റെ ബാത്ത് റൂമിന്റെ ഭിത്തി തുളച്ചെത്തിയ മിന്നലിൽ അടുക്കളയുടെയും, കിടപ്പുമുറിയുടെയും ഭിത്തികളിൽ വിള്ളൽ രൂപപ്പെട്ടു. മെയിൻ സ്വിച്ചും വയറിംഗും പൂർണമായും കത്തി നശിച്ചു. രാജുവിന്റെ അയൽ വാസികളായ
കൊച്ചു വിഴലിൽ തോമസ് കുട്ടി,
മണക്കണ്ടത്തിൽ ലിറ്റി, രാധാകൃഷ്ണൻ ,വൈക്കത്തുശേരി ബേബി ജേക്കബ്, കാറ്റാനശേരിൽ ജോയി എന്നിവരുടെ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
