കടലിലെ ഉല്ലാസയാത്രയ്ക്ക് ആഡംബര സൗകര്യങ്ങളോടുകൂടിയ ജലയാനം ആണ് NEFERTITI
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ചേർന്ന് ഒരുക്കുന്ന ഉല്ലാസയാത്രയ്ക്ക് കൊല്ലത്ത് വൻതിരക്ക് അഞ്ചു മണിക്കൂർ നീണ്ടുനിൽക്കുന്ന ഉൾക്കടൽ യാത്രയിൽ കപ്പലിന് ഉള്ളിൽ മ്യൂസിക് വിത്ത് ഡിജെ, രസകരമായ ഗെയിമുകൾ, ബഫറ്റ് ലഞ്ച്, കുട്ടികൾക്കുള്ള പ്രത്യേക ഗെയിം സോൺ, തീയറ്റർ, എന്നിവ നെഫെർട്ടിറ്റി യിലുണ്ട്. ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് പകൽ കപ്പല് യാത്രയാണ്.അതിനാൽ മെയ് 14 രാവിലെ 4 30ന് പുറപ്പെട്ട കൊച്ചിയിലെത്തി കൊച്ചിയിൽ നിന്നും 9 മണിക്ക് കപ്പൽ യാത്ര പുറപ്പെടും. മുതിർന്നവർക്ക് 3500 രൂപയും 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 1800 രൂപയുമാണ് ഈടാക്കുന്നത്. കപ്പലിലെ ഭക്ഷണം ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൊല്ലത്തുനിന്നും എസി ലോ ഫ്ലോർ ബസ്സിലാണ് കൊച്ചിയിൽ എത്തിക്കുന്നതുo തിരികെ കൊണ്ടുവരുന്നതുo. അന്വേഷണങ്ങൾക്ക് +919447721659, +918921950903,
+917012669689, 9496675635.




