തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരങ്ങൾ സംഘടിപ്പിച്ചു. ഒരേസമയം 20 ജോലികൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക, പണി
ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നതിനായി നൽകിയിരുന്ന ചാർജ് നൽകുക,
എൻ എം എം എസ് ആപ്പിലെ അപാകതകൾ പരിഹരിക്കുക,
ദിവസ വേതനം 600 രൂപയാക്കുക,
തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക,
കേരളം നൽകിയ ലേബർ ബഡ്ജറ്റ് അംഗീകരിക്കുക,
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്. കരകുളം ഗ്രാമപഞ്ചായത്തിലെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടന്ന സമരം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം നിർവഹിച്ചു. ആയിരക്കണക്കിന് തൊഴിലുറപ്പ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു

