തിരുവനന്തപുരം: ഭിന്നശേഷി സംവരണം പ്രായോഗികമായി നടപ്പിലാക്കുക, കെഇആർ ഭേദഗതി പിൻവലിക്കുക, ഹൈസ്കൂൾ അധ്യാപക വിദ്യാർഥി അനുപാതം 1: 40 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സംവരണത്തിൽ സർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
