കിളിമാനൂർ: ഭർത്താവിൻ്റെ മരണ വാർത്തയറിഞ്ഞ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിളിമാനൂർനഗരൂരിൽ ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഭാര്യയുംമരിച്ചത്.നഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ മണികണ്ഠൻ (60), മണികണ്ഠന്റെ ഭാര്യ എസ് സീത (53) എന്നിവരാണ് മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 7.30കഴിഞ്ഞായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മണികണ്ഠൻ മരിച്ചത്. ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് അധികം വൈകാതെ എസ് സീതയും ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിച്ചു. മക്കൾ. അമൃത ,അഞ്ജന,ഐശ്വര്യ. മരുമക്കൾ രമേഷ്, ജ്യോതിഷ്, രാഹുൽ.
