തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് സുരക്ഷിവും സൗകര്യപ്രദവുമായ നടപ്പാത നഗരത്തിൽ ഉടനീളം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ‘ഓപറേഷൻ വൈറ്റ് കാർപെറ്റ്’ എന്ന പേരിൽ ഒരു മാസം നീളുന്ന ഒരു ഡ്രൈവിന് തുടക്കമിട്ടതായി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.കാൽനടയാത്രക്കാർക്ക് നടപ്പാത ഉറപ്പുവരുത്തുക, സീബ്ര ക്രോസിങ്ങിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുക, അപകടകരഹിതമായ റോഡ് യാത്ര ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിർദേശങ്ങളും പരാതികളും തിരുവനന്തപുരം ട്രാഫിക്-ഐ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ 9497930005 എന്ന നമ്പറിൽ അറിയിക്കാം.
