പോത്തൻകോട്: തെരുവ് നായകൾ ആടുകളെ
കടിച്ചുകൊന്നു.
പോത്തൻകോട്
നേതാജിപുരത്താണ് സംഭവം. നേതാജിപുരം സ്വദേശി
ഷാഫിയുടെ ആറ് ആടുകളെയാണ്
തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.
അഞ്ച് ആണാടുകളെയും കെന്നടി ഇനത്തിലെ ഒരു
ഗർഭിണിയായ ആടിനെയുമാണ് തെരുവുനായ്ക്കൾ
കടിച്ച് കൊന്നത്.
വെളുപ്പിന് മൂന്ന് മണിക്ക് പശുവിനെ കറക്കുന്നതിന്
വേണ്ടി ഷാഫി എഴുന്നേറ്റ സമയത്ത് തൊഴുത്തിന്
സമീപം നായ്ക്കൾ ഓടുന്നത് കണ്ടു ഇവയെ ഓടിക്കാൻ
ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടത്തോടെ ഷാഫിയെ
ആക്രമിക്കാനെത്തി.
പിന്നീട് ഷാഫി നോക്കുമ്പോഴാണ്
തൊഴുത്തിലുണ്ടായിരുന്ന ആറ് ആടുകളെ കടിച്ച്
കൊന്ന് ഇട്ടിരിക്കുന്നത് ശ്രെദ്ധയിൽപ്പെട്ടത് . ചുറ്റുമതിൽ
ചാടിയെത്തിയ പന്ത്രണ്ടോളം തെരുവുനായ്ക്കൾ
കൂട്ടത്തോടെ എത്തിയാണ് ആക്രമണം നടത്തിയത്.
പഞ്ചായത്ത് അംഗങ്ങൾ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

