വെള്ളറട: തിളച്ച എണ്ണ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുള്ളിലവുവിള ആലിക്കോട് മേക്കിൻകര വീട്ടിൽ സനലി(47)നെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സനൽ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യ നയനയുടെ മുഖത്തും ദേഹത്തും അടുപ്പിലിരുന്ന തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നയന മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളറട എസ്എച്ച്ഒ എം.ആർ.മദുൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
