തിരുവനന്തപുരം : ചാക്കയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. പൂന്തുറ മാണിക്യ വിളാകം പുതുവല്പുത്തൻ വീട്ടിൽ 24 വയസ്സുള്ള അൽ അമീൻ,പുഞ്ചക്കരി മേലെ പേരും കൈലാസ് ഭവനിൽ 25 വയസ്സ് ഗോകുൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
വിൽപ്പന നടത്തുന്നതിനായി KL. 01.CC.8502 നമ്പർ യമഹ ബൈക്കിൽ 10.299 ഗ്രാം എം.ഡി.എം.എ കടത്തുന്നതിനിടെയാണ് പ്രതികളെ എക്സൈസ് പിടികൂടിയത്. അധ്യയന വർഷത്തിൻ്റെ മുന്നോടിയായി സ്കൂൾ – കോളേജ് വിദ്യാർത്ഥികളെ ശേഖരിച്ചതായിരുന്നു മയക്കുമരുന്നെന്ന് ഓട്ടോ തൊഴിലാളികളായ പ്രതികൾ അന്വേഷണത്തിൽ വെളിപ്പെടുത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ് ഷിജുവിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസറായ വേണു നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
