January 15, 2026

ആറ്റിങ്ങൽ: ശ്രീ ഗണേശോത്സവ സന്ദേശ പ്രയാണം മൈസൂരിൽ നിന്നും ആരംഭിച്ചു.ഭാരതത്തിൽ അപൂർവ്വമായ ഔഷധ ഗണപതിവിഗ്രഹം ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത് ന് കൈമാറി കൊണ്ട് മൈസൂർ ഗൂഢല്ലൂർ ചിന്താമണി ആശ്രമം മഠാധിപതി മാതാ അംബിക ചൈതന്യ മയിയുടെ നേതൃത്വത്തിൽ സന്ദേശ പ്രയാണം ആരംഭിച്ചു. 108 ഔഷധങ്ങൾ കൊണ്ട് നിർമ്മിക്കുന്നതാണ് ഔഷധ ഗണപതി. 41 ഔഷധ വൃക്ഷങ്ങളുടെ ചേരുവകളും 66 ഔഷധചെറുസസ്യങ്ങളുടെ ചേരുവകളും ചേർത്താണ് വിഗ്രഹം നിർമ്മിക്കുന്നത്. ഈ ഔഷധ കൂട്ടുകൾ വിധിയാംവണ്ണം ഇടിച്ച് കുട്ടിയാൽ 48 മണിക്കൂറിനുള്ളിൽ പാറയെക്കാർ ദൃഢതയുള്ളതാകും. ഈ സമയത്തിനുള്ളിൽ വിഗ്രഹ നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടങ്ങൾ പൂർത്തിയാക്കുകയും വേണം എന്നതാണ് നിർമ്മാണ പ്രക്രിയയിലെ വെല്ലുവിളി. നിലവിൽ കന്യാകുമാരി ജില്ലയിലെ ഒരു അഗ്രഹാരത്തിൽ മാത്രമാണ് ഇത്തരം വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ച് വരുന്നത് നുറ്റാണ്ടുകൾ പഴക്കമുള്ള ഈ തറവാട്ടിലെ വിഗ്രഹം കേടുപാടുകൾ വന്നതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഈ വിഗ്രഹനിർമ്മാണത്തിൻ്റെ രഹസ്യ വിധികൾ അഗസ്ത്യ സിദ്ധപാരമ്പര്യത്തിൽ നിന്നുള്ളതാണെന്ന് തിരിച്ചറിയുന്നത്. ദേവ പ്രശന വിധി പ്രകാരം വിഗ്രഹ നിർമ്മാണത്തിന് ഭാഗ്യം സിദ്ധിച്ചത് ആറ്റിങ്ങൽ സ്വാദേശിയായ ശില്പി ആർ വി ബിനോജിനാണ്. തമിഴ്നാട്ടിലെ അഗസ്ത്യ സിദ്ധവൈദ്യ വിധികൾ പരമ്പര്യമായി സൂക്ഷിച്ചിരിക്കുന്ന തറവാട്ടുക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ വിധികൾ കൈമാറി. നുറ്റാണ്ടുകൾ പഴക്കമുള്ള പഴയ കാല തമിഴ് ലിപികൾ മൊഴി മാറ്റിയാണ് നിർമ്മാണ രഹസ്യവും ഔഷധ കുട്ടുകളുടെ ചേർക്കലും കണ്ടെത്തിയത്. ഈ വിധി പ്രകാരം ബിനോജ് നിർമ്മിച്ച വിലമതിക്കാൻ കഴിയാത്ത ഔഷധഗണപതി വിഗ്രഹം മൈസൂർ ചിന്താമണി ആശ്രമത്തിൽ വച്ച് ട്രസ്റ്റിന് കൈമാറി കൊണ്ട് മേയ് 30 ന് രാവിലെ 10 ന് ശ്രീ ഗണേശോത്സവ സന്ദേശ പ്രയാണം ആരംഭിച്ചത്. ശ്രീമഥുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിൽകുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. പൊള്ളാച്ചി തങ്കം താ സ്വാമികൾ: സുരേഷ് നിലമ്പൂർ, ജയരാജൻ, പത്രപ്രവർത്തകൻ ഷാജി എന്നിവരും ട്രസ്റ്റ് ഭാരവാഹികളായ വക്കം സുനു, ശെൽവകുമാർ, പി രാമചനൻ, കൊടുവഴന്നൂർ രാജേഷ്, സിന്ധു ടീച്ചർ, അനിബാൽ, കടയ്ക്കാവൂർ രംജിത്, സഞ്ജു വർക്കല, രതീഷ് വർക്കല, വേങ്ങോട് സുബിൻ, സനോജ് എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *