അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഷെറിൻ ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് എം എസ് ഉൽഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ യേശുദാസൻ സ്വാഗതവും അഞ്ചുതെങ്ങ് ഇടവക വികാരി ഫാദർ ലൂസിയാൻസ് തോമസ് അനുസ്മരണ പ്രസംഗവും നടത്തി. കോൺഗ്രസ് സംസ്ഥാന സെക്രട്ടറിബി എസ് അനൂപ് ക്ഷീര സംഘം പ്രസിഡന്റ് ഷാജി, മത്സ്യത്തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്ഔസേഫ് ആന്റണി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എച്ച് അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
