തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 5ന് കോട്ടയം കെ.പി. എസ്. മേനോൻ ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം കൺവെൻഷനുകളും പ്രവർത്തകയോഗങ്ങളും നടന്നുവരുന്നു.ജനാധിപത്യ കേരള കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (കാരക്കോണം ജനത കോളേജിൽ) സംഘടിപ്പിച്ച പ്രതിഭാ സംഗമവും പ്രവർത്തകയോഗവും ജില്ലാ പ്രസിഡന്റ് മലയിൻകീഴ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പാലിയോട് വിജയൻ നാടാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കല്ലട നാരായണ പിള്ള എസ്.എസ്.എൽ. സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും വിവിധ രംഗങ്ങളിലെ പ്രതിഭകളെയും അനുമോദിച്ചു.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ സംസ്ഥാന സമിതി അംഗം റോബിൻ പ്ലാവിള ആദരിച്ചു.നിർദ്ധനർക്ക് ഭഷ്യകിറ്റ് വിതരണം കൊല്ലയിൽ മണ്ഡലം പ്രസിഡന്റ് അനീഷ് കൊല്ലയിൽ നിർവഹിച്ചു.യോഗത്തിൽ മെഴുക് തിരികൾ കത്തിച്ചു മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചു.യോഗത്തിൽ സാഹിത്യകാരൻ ജിനേഷ് വരമ്പിൽ, കായിക താരവും ജീവകാരുണ്യ പ്രവർത്തകനുമായ ധനുവച്ചപുരം ബഹുലേയൻ, വെമ്പായം ബിജു, ജനാധിപത്യ കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് മണവാരി ജോൺസൻ, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി വണ്ടിത്തടം സന്തോഷ്, സെക്രട്ടറി ഷിജിൻ ജോയ്, എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ പ്രവീൺആൽബർട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നാറണി നന്ദിയും പറഞ്ഞു.സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥം കുന്നത്തുകാൽ വാർഡ് കമ്മിറ്റി ജംഗ്ഷനിൽ സ്ഥാപ്പിച്ച പ്രചരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്തിനെതിരെ വെള്ളറട പോളിസ് എസ് എച്ച് ഒ യ്ക്ക് പരാതി നൽകിയിട്ടും നാളിതുവരെ ഏതൊരു നടപടിയും സ്വീകരികാത്തതിൽ യോഗം പ്രതിഷേധിച്ചു.അന്വേഷണം ഉർജ്ജിതമാകി പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മലയിൻകീഴ് നന്ദകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ- നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസ്തുത സ്ഥലം സന്ദർശിച്ചു.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തികാതിരിക്കാൻ വിഷയം ഉന്നത പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജില്ലാ പ്രസിഡന്റ് മലയിൻകീഴ് നന്ദകുമാർ പറഞ്ഞു.
