തിരുവനന്തപുരം: കെ പി സി സി യുടെ ആഹ്വാന പ്രകാരം ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളേയും മാധ്യമ പ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തുന്നതിനെതിരെ ഡി. വൈ. എസ്. പി ഓഫീസിന് മുന്നിലേക്ക് നടന്ന മാർച്ചും ധർണ്ണയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ പി. ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, അംബിരാജ്, പഞ്ചായത്ത് പ്രസിഡന്റ് മാരായ ശ്രീകല, ലാലിജ മണ്ഡലം പ്രസിഡന്റ്‌മാരായ തോട്ടവാരം ഉണ്ണി, ഓമനക്കുട്ടൻ. ഒറ്റൂർ നസീർ, മണമ്പുർ സത്യശീലൻ, എസ് ശ്രീരംഗൻ, കൗൺസിലർമാരായ രവി, ശങ്കർ എന്നിവർ സംസാരിച്ചു.
