തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയും തൊടുപുഴ ചാപ്റ്ററും തൊടുപുഴ ഇ.എ.പി. ആഡിറ്റോറിയത്തിൽ ഒരുക്കിയ നിത്യ ഹരിതം 97 എന്ന വർണ്ണശബളമായ കലാവിരുന്നും പുരസ്ക്കാര സമർപ്പണവും സംഘടിപ്പിച്ചു.നിത്യഹരിതം -97 ന് തൊടുപുഴയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ദീപം തെളിയിച്ചു.ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സി ജോ ജോർജ്, കൗൺസിലർമാരായ മുഹമ്മദ് അഫ്സൽ, ടി.എസ്.രാജൻ, പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ജില്ലാ പ്രസിഡന്റ് വിജയകുമാർ, ജില്ലാ സെക്രട്ടറി സന്തോഷ്, ഖജാൻജി സന്ധ്യ, രക്ഷാധികാരികളായ ഹരിലാൽ, വി.കെ.ബിജു, പ്രോഗ്രാം കൺവീനർ റഷീദ് എന്നിവർ പങ്കെടുത്തു.
