ശ്രീകാര്യം: ശ്രീകൃഷ്ണ നഗർ പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം. 25,000 രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും കാണിക്ക വഞ്ചികളിലെ പണവും മോഷ്ടിച്ചു. പുലർച്ചെ രണ്ടരയോടെ ക്ഷേത്രത്തിൽ കടന്ന മോഷ്ടാവ് മുൻവശത്തുള്ള കാഷ് കൗണ്ടറിന്റെ ഡോർ കമ്പി പാര കൊണ്ട് അലമാര കുത്തിത്തുറന്ന് 25,000 രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നു. ചുറ്റമ്പലത്തിന്റെ ഓട് ഇളക്കി കാണിക്കവഞ്ചികൾ തുറന്ന് പണം എടുത്തു. രാവിലെ ക്ഷേത്ര ഭാരവാഹികൾ കാഷ് കൗണ്ടർ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസി ക്യാമറയിൽ പതിഞ്ഞെങ്കിലും മോഷ്ടാവ് തോർത്തു കൊണ്ട് മുഖവും നീണ്ട ഗൗൺ കൊണ്ട് ശരീരവും മറച്ച നിലയിലായിരുന്നു. ശ്രീകാര്യം പൊലീസ് വിരൽ അടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
