ആറ്റിങ്ങൽ : ആറ്റിങ്ങൽ കടുവയിൽ റസിഡൻസ് അസോസിയേഷൻ ( കെ ആർ എ ) പഠനോത്സവം 2024 ന്റെ ഭാഗമായി റസിഡന്റ്സ് പരിധിയിൽ വരുന്ന എസ് എസ് എൽ സി, സിബിഎസ്ഇ, പ്ലസ് ടൂപരീക്ഷകളിൽ വിജയിച്ച കുട്ടികളെ ആദരിക്കുകയും ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.

റസിഡന്റ്സ് ഭാരവാഹികളായ കിരൺ നാഥ്, മുകുന്ദൻ ബാബു, അനിൽകുമാർ, സജിത്ത് സുകുമാരൻ നായർ , ജയ, മുരളീകൃഷ്ണൻ എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി.


