മലയിൻകീഴ്: അച്ഛനും മകനും തമ്മിലുള്ള കൈയ്യാങ്കളിയിൽ മകന്റെ അടിയേറ്റ്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഗൃനാഥൻ
മരിച്ചു. വിളവൂർക്കൽ ചെറുപൊറ്റ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ
രാജേന്ദ്ര(63)നാണ് മരിച്ചത്. ഇക്കഴിഞ്ഞ 4ന് ഉച്ചയ്ക്കാണ് സംഭവം. മൂത്ത മകൻ
കോൺക്രീറ്റ് പണിക്കാരനായ രാജേഷി(31)നെ സംഭവവുമായി ബന്ധപ്പെട്ട് മലയിൻകീഴ്
പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവ ദിവസം വാക്ക് തർക്കത്തിനിടെ രാജേന്ദ്രൻ
മകനെ അടിച്ചു. രാജേഷ് കൈയ്യിൽ കിട്ടിയ തടി കഷ്ണം കൊണ്ട് രാജേന്ദ്രന്റെ
മുഖത്തടിച്ചു. ബോധം നഷ്ടപ്പെട്ട രാജേന്ദ്രൻ തറയിൽവീണു. തുടർന്ന് തലയ്ക്ക്
വീണ്ടും അടിയ്ക്കുകയായിരുന്നു.
മകന്റെ അടിയിൽ രാജേന്ദ്രന്റെ തലയ്ക്കും മൂക്കിലും ഗുരുതര പരിക്കേറ്റ്
ചികിൽസയിലായിരുന്നു. കൂലി പണിക്കാരനായ രാജേന്ദ്രൻ മക്കളുമൊത്ത് വീട്ടിൽ
മദ്യപാനം പതിവായിരുന്ന വെന്നും മദ്യാപനത്തിന് ശേഷം വഴക്ക് ഉണ്ടാകാറുണ്ട്
എന്നാണ് സമീപവാസികൾ പൊലീസിൽ നൽകിയ വിവരം. കസ്റ്റിഡിലായ രാജേഷിനെ പൊലീസ്
ചോദ്യം ചെയ്ത് തുടങ്ങി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മരിച്ച
രാജേന്ദ്രന്റെ ഭാര്യ: സുധ. മറ്റ് മക്കൾ : രാജീവ്,സജീവ്.
