പോത്തൻകോട് : ആവശ്യത്തിന് പോലീസുകാരോ വാഹനങ്ങളോ ഇല്ലാതെ പോലീസ് സ്റ്റേഷൻ. നിലവിലുള്ള രണ്ടു ജീപ്പുകളിൽ ഒന്ന് കട്ടപ്പുറത്താണ്. മറ്റൊന്നിൽ എണ്ണയില്ല. നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിൽ ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യുന്ന ഇവിടെ മുപ്പതിനടുത്ത് പൊലീസുകാരാണുള്ളത്.
60 പേർ വേണ്ടിടത്താണ് 30 പേർ ജോലിയെടുക്കുന്നത്. അവധി എടുക്കാനാകാതെ ജോലിയുടെ സമ്മർദ്ദത്തിലാണ് പൊലീസുകാരും. വാഹനങ്ങൾ കട്ടപ്പുറത്തായതോടെ കേസ് അന്വേഷണം സ്വന്തം വാഹനങ്ങളിലാണ്.
