വിഴിഞ്ഞം : തീര നിരീക്ഷണ ദൗത്യവുമായി കൊച്ചിയിൽ നിന്നുള്ള നാവികസേന കപ്പൽ ഐഎൻഎസ് കൽപേനി വിഴിഞ്ഞം തുറമുഖത്ത് അടുത്തു. രാജ്യാന്തര തുറമുഖം പ്രവർത്തന ക്ഷമമായ പശ്ചാത്തലത്തിലാണ് സേന കപ്പൽ എത്തിയതെന്നാണ് വിവരം. ജില്ലയിലെ തീരങ്ങളുടെ നിരീക്ഷണമാണ് ദൗത്യം.ഇന്നു മടങ്ങും.
എല്ലാ ആഴ്ചയിലും കപ്പൽ നിരീക്ഷണത്തിനു വിഴിഞ്ഞത്ത് എത്തും. വിഴിഞ്ഞം പഴയ വാർഫിൽ അടുത്ത കപ്പലിനെ വിഴിഞ്ഞം തുറമുഖ പർസർ എസ്. വിനുലാൽ, അസി.പോർട്ട് കൺസർവേറ്റർ അജീഷ് മണി എന്നിവർ ചേർന്നു സ്വീകരിച്ചു. ലഫ് കമാൻഡർ സുനിൽകുമാർ ഗുലാരി ക്യാപ്റ്റനായ കപ്പലിൽ ആകെ 50 നാവികരുണ്ട്. തീര സുരക്ഷ മുൻ നിർത്തിയാണ് നാവിക സേന എത്തിയതെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.
