വിഴിഞ്ഞം സന്ദർശിച്ച് കോസ്റ്റ് ഗാർഡ് കമാൻഡർ അഡിഷനൽ ഡയറക്ടർ
വെസ്റ്റേൺ സീബോർഡ് കോസ്റ്റ് ഗാർഡ് കമാൻഡർ അഡിഷനൽ ഡയറക്ടർ ജനറൽ എ.കെ.ഹർബോള വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കേന്ദ്രം സന്ദർശിച്ചു. തീരദേശ സുരക്ഷ ശക്തിപ്പെടുത്തൽ, തലസ്ഥാനത്തു നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ പുരോഗതി വിലയിരുത്തി.ഭാര്യ കവിത ഹർബോള കോസ്റ്റ് ഗാർഡ് വൈവ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുമായി സംവദിച്ചു. സ്റ്റേഷൻ കമാൻഡർ, കമാൻഡൻഡ് ജി.ശ്രീകുമാർ അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു.
