തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ആറുപേരെ കൊലപ്പെടുത്തിയെന്നു പൊലീസിന് മൊഴി നൽകി യുവാവ്. സഹോദരിയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിൻ്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്വദേശി അസാൻ (23) ആണു പൊലീസിൽ കീഴടങ്ങിയത്. യുവാവിൻ്റെ ആക്രമണത്തിൽ സഹോദരി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. ആക്രമണത്തിൽ അമ്മയ്ക്കും പെൺസുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇയാൾ പറഞ്ഞ സ്‌ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.
