വൻകിട പദ്ധതികൾക്ക് ത്രാണിയില്ല;
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിഴിഞ്ഞം– കൊല്ലം– പുനലൂർ ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ പദ്ധതിയാണ് 1000 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിൽ കിഫ്ബി ബോർഡ് അംഗീകാരം നൽകിയ പദ്ധതിയാണിത്. ഭൂമി വാങ്ങാൻ 1000 കോടി രൂപയ്ക്കും കിഫ്ബി അംഗീകാരം നൽകിയിരുന്നു. സാമ്പത്തികഞെരുക്കത്തിൽനിന്നു കരകയറിയെന്നു ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ മന്ത്രി അവകാശപ്പെട്ടെങ്കിലും വൻകിട പദ്ധതികൾ ഏറ്റെടുക്കാനുള്ള ത്രാണി കൈവരിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു പശ്ചാത്തല വികസന പദ്ധതികളോടുള്ള സമീപനം.
